ജില്ലയുടെ വിനോദസഞ്ചാര വികസനപാതയിൽ പ്രത്യേക പരിഗണന ലഭിക്കേണ്ടത് തൃശ്ശൂർ പൂരത്തിനും കോൾപ്പാടത്തെ പദ്ധതികൾക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ടൂറിസം ചുമതല ലഭിച്ചതോടെ പ്രതീക്ഷകളേറെയാണ്.
തൃശ്ശൂർ പൂരം വിദേശികളെ കാണിക്കുന്നതിനായി പ്രത്യേക പദ്ധതി നേരത്തേതന്നെ നടപ്പാക്കിയിരുന്നു. കുടമാറ്റം കാണാനായി വിദേശികൾക്ക് പ്രത്യേക വേദി ഒരുക്കുകയും ചെയ്തിരുന്നു. ആദ്യവർഷങ്ങളിൽ ധാരാളം വിദേശികൾ പൂരത്തിനെത്തിയിരുന്നു. എന്നാൽ, കോവിഡിനുശേഷം തൃശ്ശൂർ പൂരത്തിനെത്തുന്ന വിദേശികളുടെ എണ്ണത്തിൽ കാര്യമായ കുറവുവന്നിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍