കേരള പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴാനി - പീച്ചി ട്രൈബൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും വൃക്ഷത്തൈകളും വിതരണം ചെയ്തു.

വടക്കാഞ്ചേരി: കേരള പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴാനി - പീച്ചി ട്രൈബൽ സ്കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങളും, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകളും വിതരണം ചെയ്തു. കുന്നംകുളം എ.സി.പി പി.  അബ്ദുൾ ബഷീർ ഉദ്ഘാടനം നിർവഹിച്ചു. 

വിദ്യാർഥികൾക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ചും അദ്ദേഹം ബോധവൽക്കരണം നടത്തി. വാഴാനി ഗവ. ട്രൈബൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ.സി ഗിരീഷ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി എസ്.എച്ച് ഒറിജിൻ എം. തോമസ്, വാർഡ് മെമ്പർ ഷൈനി, സ്കൂൾ എച്ച്.എം ദിവ്യ, ജില്ലാ സെക്രട്ടറി സി.ജി മധുസൂദനൻ, ട്രഷറർ എൻ.എസ് സജീവൻ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍