രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയതാണ് ഈ തട്ടിപ്പ്. അന്വേഷണഭാഗമായി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കാനാകില്ലെന്നും അസി. ഡയറക്ടർ സുരേന്ദ്ര ജി. കാവിത്കർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇ.ഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയിലാണ് വിശദീകരണം.
2012 മുതല്‍ 2019 വരെ ഒട്ടേറെപ്പേർക്ക് ബാങ്കില്‍നിന്ന് വായ്പ അനുവദിച്ചു. ഒമ്പതാം പ്രതി പി.പി. കിരണ്‍ ഉള്‍പ്പെടെ ബാങ്ക് പരിധിക്ക് പുറത്ത് താമസിക്കുന്നവർക്കടക്കം 51 പേർക്ക് 24.56 കോടി രൂപ നിയമവിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചു. 2021 ജൂലൈ 21ന് ക്രൈംബ്രാഞ്ചും 2022 ആഗസ്റ്റ് 10ന് ഇ.ഡിയും അന്വേഷണവും ആരംഭിച്ചു. 2022 ആഗസ്റ്റ് 20നാണ് രേഖകള്‍ പിടിച്ചെടുത്തത്. ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ക്രൈംബ്രാഞ്ചിന് നേരത്തേതന്നെ രേഖകള്‍ പിടിച്ചെടുക്കാൻ കഴിയുമായിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ രേഖകള്‍ ആവശ്യപ്പെടാനാകില്ല.
ഈ രേഖകള്‍ പി.എം.എല്‍.എ കോടതിയുടെ പരിഗണനയിലാണ്. കേസുകളുടെ തുടർനടപടികള്‍ക്ക് ഇവ ആവശ്യമാണ്. ഒരു അന്വേഷണ ഏജൻസി പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ മറ്റൊരു ഏജൻസിക്ക് നല്‍കാൻ കോടതിക്ക് ഉത്തരവിടാനാകില്ല. ഇ.ഡി എല്ലാ സഹായവും ക്രൈംബ്രാഞ്ചിന് നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രൈംബ്രാഞ്ചിന്‍റെ ഹരജി ജൂണ്‍ 19നാണ് കോടതിയുടെ പരിഗണനക്കെത്തുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


.jpg)

0 അഭിപ്രായങ്ങള്‍