സംസ്ഥാന കശുമാവ് വികസന ഏജൻസി വഴി നടപ്പിലാക്കുന്ന കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം തെക്കുംകര കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ നിർവഹിച്ചു

പുന്നംപറമ്പ്: സംസ്ഥാന കശുമാവ് വികസന ഏജൻസി വഴി നടപ്പിലാക്കുന്ന കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം തെക്കുംകര കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ അർച്ചനവിശ്വനാഥ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻന്മാരായ പി.ആർ രാധാകൃഷ്ണൻ, സബിതസതീഷ്,  എ.ആർ കൃഷ്ണൻകുട്ടി, സി. സുരേഷ്, ഷൈബി ജോൺസൺ, ലീനജെറി, ഷൈനി ജേക്കബ്, പി.ടി മണികണ്ഠൻ, ശാന്ത ഉണ്ണികൃഷ്ണൻ, ഐശ്വര്യ ഉണ്ണി, കൃഷിഭവൻ ഉദ്യോഗസ്ഥരായ എം.എ ശാന്തി, എം.എസ് സജിത, ബി. ബെൻസിതുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍