ഹോം ഗാര്‍ഡ്‌സ് നിയമനം.

ജില്ലയില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്, നല്ല ശാരീരിക ക്ഷമത, ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി എസ് എഫ്, സി ആര്‍ പി എഫ്, എന്‍ എസ് ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക/ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ചവരാകണം. 

ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. പ്രായപരിധി 35- 58 വയസ്. ശാരീരിക ക്ഷമത ടെസ്റ്റുകളില്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം. നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ സമര്‍പ്പിണം. അപേക്ഷാഫോം മാതൃകയും ഇവിടെ ലഭിക്കും. അവസാന തീയതി ജൂലൈ 15. ഫോണ്‍: 0487 2420183.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍