തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടർമാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ട് വാർ റൂം തുറന്നു.

വടക്കാഞ്ചേരി: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടർമാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വാർ റൂം തുറന്നു. ആദ്യവോട്ട് ചേർക്കൽ വടക്കാഞ്ചേരി നഗരസഭയിലെ എട്ടാം ഡിവിഷൻ കൗൺസിലറും നഗരസഭ പ്രതിപക്ഷ ഉപനേതാവുമായ എസ്.എ.എ ആസാദ് നിർവഹിച്ചു.

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.ജി ജയദീപ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എച്ച് ഷാനവാസ്, ജോണി ചിറ്റിലപ്പള്ളി, കെ.കെ അബൂബക്കർ, സി.വി ജോസ്, സന്തോഷ് മുളങ്കുന്നത്തുകാവ് തുടങ്ങിയവർ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് 13ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ചേരുമെന്ന് പ്രസിഡന്റ് പി.ജി ജയദീപ്  അറിയിച്ചു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍