നാഷണൽ ആം റസലിങ് ചാമ്പ്യൻ ഷിപ്പിൽ തേർഡ് പ്രൈസ് നേടിയ പട്ടിയാത് രാജീവിനെ ആദരിച്ചു.

വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 39 ൽ മുണ്ടത്തിക്കോട് തെക്കുമുറി പട്ടിയാത് രാജീവിന് നാഷണൽ ആം റസലിങ് ചാമ്പ്യൻ ഷിപ്പിൽ തേർഡ് പ്രൈസ്, സ്റ്റേറ്റ് ലെവലിൽ സെക്കന്റ്‌ നേടിയാണ് അഖിലേന്ത്യാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. രാജീവിനെ വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ അനുമോദിച്ചു.

 നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ പൊന്നാട അണിയി ആദരിച്ചു, സുബ്രമണിയൻ ഇയ്യനിക്കാട്ടിൽ, ബാബു മുത്തുറ്റി പറമ്പിൽ, രാജശ്രീ, മാധവൻ നായർ വെള്ളത്തിരി, അരവിന്ദാക്ഷൻ , പ്രതീഷ് എന്നിവർ പങ്കെടുത്തു. ആം റസലിങ് പരിശീലനത്തിനും, മത്സരങ്ങളിൽ പങ്കെടുക്കാനും സർക്കാർ സഹായം ലഭ്യമാക്കണം എന്ന് കെ. അജിത്‌കുമാർ ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍