ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ചേലക്കരയില്‍ സ്ഥാനാർഥി ചർച്ചകള്‍ സജീവമാണ്. മുൻ എം.എല്‍.എ യു.ആർ പ്രദീപിന്റെ പേരാണ് എല്‍.ഡി.എഫില്‍ നിന്നും ഉയർന്നു കേള്‍ക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും മുൻ എം.പി അടക്കം രണ്ടു പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്. 2009ലെ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി എൻ.കെ.സുധീറിൻ്റെ പേരാണ് ഉയർന്നു കേള്‍ക്കുന്നത്. മുൻ എം.പി രമ്യ ഹരിദാസിന്റെ പേരും പറയുന്നുണ്ട്. പക്ഷേ കൂടുതല്‍ സാധ്യത എൻ.കെ സുധീറിനാണ്.
മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ കെ. രാധാകൃഷ്ണൻ ആലത്തൂരില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് ചേലക്കരയില്‍ മറ്റൊരങ്കത്തിന് കളമൊരുങ്ങുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ എല്‍.ഡി.എഫിന് ചേലക്കര മണ്ഡലം നിലനിർത്തിയെ പറ്റുകയുള്ളു. അതിനാല്‍ തന്നെ മുൻ എം.എല്‍.എ കൂടിയായ യു.ആർ പ്രദീപിന്റെ പേരാണ് ഉയർന്നു കേള്‍ക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ വാസുവും പരിഗണനയിലുണ്ട്. സംവരണമണ്ഡലത്തില്‍ പി.കെ.എസ് പിന്തുണയുള്ള നേതാക്കളെ പരിഗണിക്കുന്നതും സി.പി.എം ആലോചിക്കുന്നുണ്ട്. 1996ന് ശേഷം സി.പി.എം അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയില്‍ വിജയിച്ചിട്ടില്ല. പക്ഷേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തനായ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാല്‍ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍