തൃശ്ശൂർ ജില്ലയിലിന്ന് 3 ഭൂചലനങ്ങളുണ്ടായതായി അനൗദ്യോതിക കണക്ക്

ഇന്ന് പുലർച്ചെയാണ് തൃശ്ശൂരിൽ വീണ്ടും ഭൂചലനം ഉണ്ടായത്. 7 സെക്കൻഡ് വ്യത്യാസത്തിൽ ആദ്യം 3.55.10 ന് വടക്കാഞ്ചേരി ഭാഗത്തും പിന്നെ 3.55.17 ന് ചൂണ്ടലിന് സമീപവും. 8:30 സമയത്ത് പൂമല പ്രദേശത്ത് തുടർ ചലനവും ഉണ്ടായി രാവിലെ 3.55.10 ന് തൃശ്ശൂരിൽ നിന്നും 18 കിലോമീറ്റർ അകലെ കോട്ടപ്പുറത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ 2.9 തീവ്രതയുള്ള നേരിയ ഭൂചലനം.10 കിലോമീറ്റർ താഴ്ച്ചയിൽ ആണ് പ്രഭവകേന്ദ്രം.


7 സെക്കൻഡ് കഴിഞ്ഞ് 3.55.17 ന് ഗുരുവായൂരിൽ നിന്നും 6 കിലോമീറ്റർ അകലെ ചൂണ്ടൽ ഭാഗത്ത്‌ 3 തീവ്രതയുള്ള ഭൂചലനം. അതും 10 കിലോമീറ്റർ താഴ്ച്ചയിൽ. രണ്ടും 10 കിലോമീറ്റർ താഴ്ച്ചയിൽ ആയിരുന്നതിനാൽ 4 സെക്കൻഡ് നീണ്ടുനിന്ന മുഴക്കവും വിറയലും ആണ് ഉണ്ടായത്. ഇന്നലെ രാവിലെ 8.15 ന് പാവറട്ടിക്ക് സമീപം വെണ്മനാട്ട് 3 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. അത് 7 കിലോമീറ്റർ താഴ്ച്ചയിൽ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍