അതിജീവനത്തിൻ്റെ സമരാക്ഷരങ്ങൾ; മൂവായിരം പേരെ യുവധാര വരിക്കാരാക്കും; വടക്കാഞ്ചേരി ബ്ലോക്ക് കൺവെൻഷൻ നടന്നു.

ഡി.വൈ.എഫ്.ഐയുടെ മുഖമാസികയായ 'യുവധാര ' യുടെ വരിക്കാരെ ചേർക്കുന്ന ക്യാമ്പയിന്  തുടക്കമായി. 'അതിജീവനത്തിൻ്റെ സമരാക്ഷരങ്ങൾ' എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ വരിക്കാരെ ചേർക്കുന്നത്. യുവധാര വടക്കാഞ്ചേരി ബ്ലോക്ക് കൺവെൻഷൻ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് റോസൽ രാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അത് ലറ്റിക്സിൽ ദേശീയ - സംസ്ഥാന തലത്തിൽ സമ്മാനാർഹനായ ശ്രീരാഗ് സന്തോഷ് ആദ്യ വരിക്കാരനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ എ.ഡി അജി കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു.
 അത് ലറ്റ് ശ്രീരാഗ് സന്തോഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഇ.ആർ രാഹുൽ, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറിമാരായ മിഥുൻ സജീവ്, എൻ.എൻ സുകന്യ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.എസ് സുബിൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.ബി ഐശ്വര്യ, പി.എസ് നിശാന്ത് തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ പ്രശാന്ത് സ്വാഗതവും, ബ്ലോക്ക് വൈസ് പ്രസിഡന്റ് മഹേഷ് എം. മോഹനൻ നന്ദിയും പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ പ്രവർത്തന പരിധിയ്ക്കകത്ത് 3000 പേരെ യുവധാര വരിക്കാരാക്കാൻ കൺവെൻഷൻ തീരുമാനിച്ചു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍