മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് 151-ാം നമ്പർ അമ്പലനട അംഗൻവാടി കിണറിന്റെ ആൾ മറ ഡി.വൈ.എഫ്.ഐ അമ്പലനട യൂണിറ്റ് കെട്ടിക്കൊടുത്ത് നാടിന് മാതൃകയായി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്താൽ കുഴിച്ചു കൊടുത്ത കിണർ അംഗനവാടി കെട്ടിടത്തിന്റെ മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. നാല് ഭാഗത്തു നിന്നും ഒഴുകിവരുന്ന മലിനജലം ഇതിലേക്ക് ചാടിയിരുന്നു.
ഐ.സി.ഡി.എസ് ജീവനക്കാർ പരിശോധിച്ചപ്പോൾ കുട്ടികൾക്ക് അപകടസാധ്യതഉണ്ടെന്നും അംഗൻവാടി മറ്റൊരു ഭാഗത്തേക്ക് മാറ്റണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതിന് പരിഹാരമായാണ് ഒരു രാത്രി കൊണ്ട് 15 ഓളം പ്രവർത്തകരെ പങ്കെടുപ്പിച്ച് സൗജന്യമായി ഡി.വൈ.എഫ്.ഐ ആൾ മറ കെട്ടിക്കൊടുത്തത്. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ പ്രശാന്ത്, യൂണിറ്റ് സെക്രട്ടറി ജിഷ്ണു പന്തക്കൽ, പി.വി ബിവിൻ, സഞ്ജയ് മാരാത്ത്, രഞ്ജിത്ത്, അനൂപ്, എന്നിവർ നേതൃത്വം കൊടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍