വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം റോഡരികിൽ തട്ടുകട നടത്തുകയാണ് തമിഴ്നാട് സ്വദേശിയായ ജയലക്ഷ്മി. പരിമിതമായ ജീവിത സാഹചര്യങ്ങൾക്കകത്തു നിന്ന് അത്യദ്ധ്വാനം നടത്തി കുടുംബം പുലർത്തുന്ന ജയലക്ഷ്മിയുടെ തട്ടുകടയിൽ ന്യായവിലയിലാണ് ഭക്ഷണം വിറ്റുവരുന്നത്. കൂടാതെ ഭക്ഷണം തേടിയെത്തുന്ന അഗതികൾക്ക് പ്രതിഫലം വാങ്ങാതെ ഭക്ഷണം നൽകാറുമുണ്ട്.
പ്രതിസന്ധികളിൽ തളരാതെ സ്വപ്രയത്നത്താൽ തൻ്റെ കുടുംബത്തിൻ്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കരുത്തുള്ള സ്ത്രീ എന്ന നിലയിലും സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭക എന്ന നിലയിലുമാണ് ACTS ജയലക്ഷ്മിയെ ആദരിച്ചത്. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം നടന്ന ആദരിക്കൽ ചടങ്ങിൽ ACTS രക്ഷാധികാരി അജിത് കുമാർ മല്ലയ, പ്രസിഡൻ്റ് വി.വി. ഫ്രാൻസിസ് ട്രഷറർ വി.അനിരുദ്ധൻ സെക്രട്ടറി കെ.എം അബ്ദുൾ സലീം എന്നിവർ പ്രസംഗിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.എ നസീബ ACTS എക്സിക്യൂട്ടീവ് മെംബർ സുഫൈജാ ഇസ്മയിൽ എന്നിവർ ചേർന്ന് ശ്രീമതി. ജയലക്ഷമിയെ പൊന്നാടയണിയിച്ചു. യോഗത്തിന് ACTS ജോയിൻ്റ് കൺവീനർ എം എച്ച് ഷാനവാസ് നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍