ഒറ്റപ്പാലം കണ്ണിയമ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഒറ്റപ്പാലം കണ്ണിയമ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലേശമംഗലം പുത്തൻമാരി പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ  സോമൻ (48) മരിച്ചു . വ്യാഴാഴ്ച രാത്രി സെവൻത്ത്ഡേ ആശുപത്രിക്കു സമീപമാണ് അപകടം നടന്നത് . ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു വൈകീട്ട് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്ക്കാരം നടത്തും. ഒറ്റപ്പാലം റോയൽ കാറ്ററിംഗിലെ ജീവനക്കാരനാണ് . അമ്മ : കൊച്ചമ്മു അമ്മ ഭാര്യ : ലത മക്കൾ: സിദ്ധാർഥ് , സിജിൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍