കെ.പി.സി.സി അധ്യക്ഷന്റെ താത്കാലിക ചുമതല യു.ഡി.എഫ് കൺവീനർ എം.എം ഹസന് നൽകി.

കെ.പി.സി.സി അധ്യക്ഷന്റെ താത്കാലിക ചുമതല യു.ഡി.എഫ് കൺവീനർ എം.എം ഹസന് നൽകി. എ.ഐ.സി.സിയാണ് ഹസന് ചുമതല നൽകിയത്. കെ സുധാകരൻ വീണ്ടും കണ്ണൂരിൽ മത്സരിക്കുന്ന സാഹചര്യത്തിലാണിത്. 


ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല. മത്സരിക്കാനില്ലെന്ന് സുധാകരൻ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. അധ്യക്ഷ പദവിയടക്കം ചൂണ്ടിക്കാട്ടിയാണ് മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിക്കണമെന്ന് എ.ഐ.സി.സി നിർദ്ദേശിക്കുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍