സ്വച്ഛ് വാർഡ് , സ്വച്ഛ് ചാമ്പ്യൻ, സ്വച്ഛ് സ്കൂൾ, സ്വച്ഛ് ഓഫീസ്, സ്വച്ച് കോളേജ്, സ്വച്ഛ് ഹോട്ടൽ, സ്വച്ഛ് ഹോസ്പിറ്റൽ, സ്വച്ച് റസിഡൻസ് അസോസിയേഷൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ... അവാർഡ് ജേതാക്കൾക്ക് വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി പുരസ്കാരങ്ങൾ നൽകി. ഹരിത കർമ്മ സേനയുടെ യൂസർ ഫീസ് കളക്ഷൻ, ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ കൃത്യമായ ഉപയോഗം, ശുചിത്വ നിലവാരം എന്നിവ കണക്കെടുത്ത് ജനുവരി മാസത്തെ സ്വച്ഛ് വാർഡ് ഡിവിഷൻ 30 മിണാലൂർ വടക്കേക്കരയും ഫെബ്രുവരി മാസത്തെ സ്വച്ഛ് വാർഡായി ഡിവിഷൻ 28 പാർളിക്കാട് വെസ്റ്റും തിരഞ്ഞെടുക്കപ്പെട്ടു. ഡിവിഷൻ കൗൺസിലർമാരായ എം ആർ അനൂപ് കിഷോർ, ധന്യ നിധിൻ എന്നിവർ ഹരിത കർമ്മ സേന അംഗങ്ങൾക്കൊപ്പം എംഎൽഎ സേവിയർ ചിറ്റിലപ്പള്ളിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി..... ഒരു അവധി പോലും എടുക്കാതെ കൃത്യമായ പ്രവർത്തനം കാഴ്ച വച്ചതിന് ഹരിത വർമ്മസേന അംഗം രജിത സുധീർ ജനുവരി മാസത്തെ സ്വച്ഛ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
നഗരസഭയുടെ സ്നേഹാരാമം പ്രതിഫലേച്ചകൂടാതെ സ്വന്തം ഉദ്യാനം എന്നപോലെ കാത്തുസൂക്ഷിക്കുന്നതിന് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ ഷാരൂഖാൻ ഫെബ്രുവരി മാസത്തെ സ്വച്ഛ് ചാമ്പ്യനെ തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയുടെ മാലിന്യ സംസ്കരണം സ്വച്ഛ് സര്‍വേഷൻ പ്രവർത്തനങ്ങളുമായുള്ള സഹകരണം എന്നിവ പരിഗണിച്ച് ജനുവരി ഫെബ്രുവരി മാസങ്ങളിലെ സ്വച്ഛ് സ്കൂൾ അവാർഡ് MRS സ്കൂൾ, ആര്യംപാടം സർവോദയം ഹയർസെക്കൻഡറി സ്കൂൾ എന്നിവർ യഥാക്രമം ഏറ്റുവാങ്ങി. വടക്കാഞ്ചേരി ഫോറസ്റ്റ് ഓഫീസ്, വടക്കാഞ്ചേരി പോസ്റ്റ് ഓഫീസ് തുടങ്ങിയ ഓഫീസുകൾക്ക് സ്വച്ഛ് ഓഫീസ് പദവി ലഭിച്ചു.
നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പ്രചാരണത്തിനും മറ്റുമായി സജീവ പങ്കാളിത്തമുള്ള ശ്രീ വ്യാസ എൻഎസ്എസ് കോളേജ് ജനുവരി മാസത്തെ സ്വച്ഛ് കോളേജ് ആയും ഡെന്റൽ കോളേജ് മുളങ്കുന്നത്തുകാവ് ഫെബ്രുവരി മാസത്തെ സ്വച്ഛ് കോളേജും തെരഞ്ഞെടുക്കപ്പെട്ടു. സെലക്സ് ഹോട്ടൽ അത്താണി, ശ്രീപത്മനാഭ ഹോട്ടൽ അകമല എന്നിവ യഥാക്രമം ജനുവരി ഫെബ്രുവരി മാസങ്ങളിലെ സ്വച്ഛ് ഹോട്ടലായി തിരഞ്ഞെടുക്കപ്പെട്ടു.
വൃത്തിയുള്ള പാതയോരങ്ങളെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെയും പരിഗണിച്ച് ഗ്രീൻ പാർക്ക് റസിഡൻഷ്യൽ അസോസിയേഷൻ അത്താണി ജനുവരി മാസത്തെ സ്വച്ഛ് അസോസിയേഷൻ ആയും ഇരട്ടക്കുളങ്ങര റസിഡൻഷ്യൽ അസോസിയേഷൻ ഫെബ്രുവരി മാസത്തെ സ്വച്ഛ് റെസിഡൻഷ്യൽ അസോസിയേഷൻ ആയും തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഒ ആർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ആർ അനൂപ് കിഷോർ, ജമീലാബി എ എം, സ്വപ്ന ശശി, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി കെ കെ മനോജ്, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍