പുതുക്കിയ കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് 3 മുതൽ 5 വരെ കൊല്ലം , കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 - 3 °C കൂടുതലായിരിക്കും ഇത്.
താപനില ഉയർന്നതോടെ ഈ ജില്ലകളിൽ കാലാവസ്ഥ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. എന്നാൽ അതെ സമയം വേനൽ ചൂടിന് ആശ്വാസം പകരാൻ തൃശൂർ ,എറണാംകുളം ,ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍