പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കുഴഞ്ഞ് വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ. വീഴ്ചയിൽ മമതയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ആഴത്തിൽ മുറിവുണ്ടെങ്കിലും ആന്തരികമായി പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
വീഴ്ചയെപ്പറ്റി മമതയ്ക്ക് ബോധ്യമുണ്ടായിരുന്നെന്നും പിന്നിൽ നിന്ന് ആരോ തള്ളിയത് പോലെ തോന്നിയെന്ന് മമത ബാനർജി പറഞ്ഞതായും ഡോക്ടർമാർ വ്യക്തമാക്കി. രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കുഴഞ്ഞ് വീണ മമതയുടെ തല ഫർണിച്ചറിൽ ഇടിച്ചാണ് പരിക്കേറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ മമതക്ക് തുന്നലിട്ടിട്ടുണ്ട്. ചികിത്സക്ക് ശേഷം മമത രാത്രിയോടെ ആശുപത്രി വിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ഇന്ന് വസതിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍