തിരൂർ ആട്ടോർ റോഡ് ബി.എം & ബി.സി നിലവാരത്തിൽ ഉയർത്തും; 5 കോടി രൂപ അനുവദിച്ചു

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കോലഴി ഗ്രാമപഞ്ചായത്തിൽ തിരൂർ ആട്ടോർ റോഡ് ബി എം & ബി സി നിലവാരത്തിൽ നവീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് 5 കോടി രൂപ അനുവദിച്ചു.

 തിരൂർ സെൻ്ററിൽ നിന്നും ആരംഭിക്കുന്ന ജില്ലയിലെ പ്രധാന റോഡായ ആട്ടോർ റോഡ് 3.98 കിലോമീറ്റർ ദൂരം ബി എം & ബി സി നിലവാരത്തിൽ നവീകരിക്കും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണെന്നും ആട്ടോർ റോഡ് നവീകരണ പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍