തൃശ്ശൂര്‍ നഗരത്തിലെ പൊതു ഇടങ്ങളില്‍ സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്നത് പരിസര മലിനീകരണത്തിന് ഇടയാക്കുകയും,ഭക്ഷണത്തിന്‍റെ ഗുണമേന്മ കുറവു മൂലം ചിലര്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും ചെയ്തതിനാലും പൊതുഇടങ്ങളില്‍ സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടറുടെ യോഗത്തില്‍ തീരുമാനിച്ചു
2024 മാര്‍ച്ച് 5 മുതല്‍ തൃശ്ശൂര്‍ നഗരത്തിലെ പൊതുഇടങ്ങളില്‍ സംഘടനകളും മറ്റും സൗജന്യ ഭക്ഷണം നല്‍കുന്നത് കര്‍ശ്ശനമായി നിരോധിക്കുന്നതിന് തീരുമാനിച്ചു. . സൗജന്യമായി ഭക്ഷണം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ആയത് ശക്തന്‍ സ്റ്റാന്‍റിലുള്ള കോര്‍പ്പറേഷന്‍ സജ്ജീകരിച്ചിട്ടുള്ള വിശപ്പുരഹിത നഗരം "മന്ന" എന്ന സംവിധാനവുമായി ബന്ധപെട്ട് ഭക്ഷണ വിതരണം നടത്താവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍:9747702999.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍