മുണ്ടത്തിക്കോട് കുംഭാര കോളനി നിവാസികളായ 26 കുടുംബംങ്ങൾക്ക് സ്വന്തമായി ഭൂമി എന്ന സ്വപ്നം യാഥാർഥ്യം ആക്കിയ എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളിക്ക് ഊഷ്മള സ്വീകരണം നൽകി. മുണ്ടത്തിക്കോട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോളനി നിവാസികൾ നൽകിയ യോഗത്തിൽ എം കെ ചന്ദ്രൻ ആദ്യക്ഷനായി.
കളിമൺ പ്രതിമകൾ സമ്മാനിച്ചും, പൊന്നാട ചാർത്തിയും ആണ് എം എൽ എ യെ കോളനിക്കാർ സ്വീകരിച്ചത്. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ മുഖ്യ അഥിതി ആയി. കോളനിയുടെ സമഗ്ര വികസനത്തിനു ആവശ്യമായ കുടിവെള്ള പദ്ധതി, കളിമൺ, ചക്രം എന്നിവയും പരിഗണനയിലുണ്ടെന്ന് എം എൽ എ മറുപടി പ്രസംഗത്തിൽ പറഞ്ഞു. തങ്കച്ചൻ വർഗീസ്, രാജു മാരാത്ത്, കെ നന്ദകുമാർ, പി വി ബിവിൻ എന്നിവർ ആശംസകൾ നേർന്നു. കെ ആർ പ്രശാന്ത് സ്വാഗതവും കെ ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍