അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കടങ്ങോട് മേഖല കൺവെൻഷൻ നടന്നു

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കടങ്ങോട് മേഖല കൺവെൻഷൻ കടങ്ങോട് പാറപ്പുറം വായനശാല ഹാളിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം ജാനകി പത്മജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി മിനി അരവിന്ദൻ,സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, സി.പി.ഐ.എം കടങ്ങോട് ലോക്കൽ സെക്രട്ടറി യു.വി ഗിരീഷ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൈമൂന ഷബീർ, ബീന രമേശ് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കടങ്ങോട് മേഖലാ സെക്രട്ടറി ദിവ്യ ഗിരീഷ് സ്വാഗതവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കടങ്ങോട് മേഖലാ കമ്മിറ്റി അംഗം ഹേമ ശശികുമാർ നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍