ചേലക്കര മണ്ഡലത്തിലെ മൂന്ന് പദ്ധതികള്‍ക്കായി 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

ചേലക്കര നിയോജക മണ്ഡലം എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്ന് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ പൈങ്കുളം ഗവ.യു.പി സ്‌കൂളിന് മിനിബസ് വാങ്ങുന്നതിനായി 25 ലക്ഷം രൂപ, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് കൊല്ലംമാക്ക് വളവ് അങ്കണവാടി കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണം 23 ലക്ഷം, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് കേരകക്കുന്ന് കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിനായി 22 ലക്ഷം എന്നിങ്ങനെ മൂന്ന് പദ്ധതികള്‍ക്കായിട്ടാണ് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.


സാങ്കേതികനുമതിയും ടെണ്ടര്‍ നടപടികളും വേഗത്തിലാക്കി എത്രയും പെട്ടന്ന് കുടിവെള്ള പദ്ധതി, കെട്ടിട നിര്‍മ്മാണ പൂര്‍ത്തീകരണങ്ങള്‍ക്കും, ബസ് വാങ്ങല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍