വടക്കാഞ്ചേരി: ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണ്. ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും വെല്ലുവിളികൾ നേരിടുന്നു. നിയമവാഴ്ചയും പൗരസ്വാതന്ത്ര്യങ്ങളും ജനങ്ങളുടെ അവകാശങ്ങളും തകർക്കപ്പെട്ടിരിക്കുകയാണ്. വർഗ്ഗീയ - വംശീയ വാദങ്ങൾ ഭരണകൂടത്തിൻ്റെ മൗനാനുവാദത്തോടെ രാജ്യത്ത് തഴച്ചുവളരുന്നു. അതിനെല്ലാമുപരിബി ജെ പി യുടെ ഭരണത്തിൽ ജനജീവിതം ദുസ്സഹമായിരിക്കുന്നു.
രാജ്യത്ത് ഈ ദുരന്താവസ്ഥ സൃഷ്ടിച്ച ബി ജെ പി ഭരണത്തെ അധികാരത്തിൽ നിന്നു പുറത്താക്കി ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ ശക്തികളെ വിജയിപ്പിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് മുതിർന്ന സി പി ഐ നേതാവും മുൻ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ. ശ്രീകുമാർ ആവശ്യപ്പെട്ടു. സി പി ഐ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറിയായിരുന്ന വി.എൽ. ജോണിയുടെ 11-ാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സി പി ഐ മണ്ഡലം സെക്രട്ടറി ഇ.എം. സതീശൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീലാമോഹൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.യു. കബീർ, ഇ.എൻ. ശശി, കെ.എ. മഹേഷ് , കെ.പി. തോമസ് ,സി.വി. പൗലോസ്, ജോൺസൻ പോണല്ലൂർ സംസാരിച്ചു. സി പി ഐ മണ്ഡലം അസ്സി സെക്രട്ടറി എ.ആർ. ചന്ദ്രൻ സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം എം.എ. വേലായുധൻ നന്ദിയും രേഖപ്പെടുത്തി. രാവിലെ പാർട്ടി ഓഫീസിൽ വി.എൽ ജോണിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍