മരത്തംകോട് അമ്പലംപള്ളിയിൽ കുഴൽക്കിണർ ലോറിയും കാറും കൂട്ടിയിടിച്ച് വൻ അപകടം

മരത്തംകോട് അമ്പലംപള്ളിയിൽ ഞായറാഴ്ച രാത്രി 11 മണിയോടെ കുഴൽക്കിണർ  ലോറിയും കാറും  കൂട്ടിയിടിച്ച് വൻ അപകടം. കാർ ഡ്രൈവറെ  ഗുരുതരമായ  പരിക്കുകളോടെ നന്മ ആംബുലൻസ് പ്രവർത്തകർ മലങ്കര ആശുപത്രിയിൽ  പ്രവേശിച്ചു. 

കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന ലോറിയിൽ വടക്കാഞ്ചേരി ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കുന്നംകുളം അഗ്നി രക്ഷാ സേന എത്തി കാർ വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്ത് എടുത്തത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍