പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്താണ് ആന വിരണ്ടോടിയത്. ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റു. ആനയെ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം തളച്ചു. താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുത്തു എന്ന ആനയാണ് വിരണ്ടോടിയത്.
ഇന്നു പുലർച്ചെയാണു സംഭവം. പട്ടാമ്പി നേർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ വടക്കുംമുറിയിൽ എത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. ലോറിയിൽ കൊണ്ടു പോയിരുന്ന ആനയാണ് ഇതിൽ നിന്ന് ഇറങ്ങി ഓടിയത്. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേറ്റു. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന ആൾക്കാണു ചവിട്ടേറ്റത്. രണ്ടു വളർത്തുമൃഗങ്ങൾക്കും ചവിട്ടേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു. അമ്പാട് എന്ന സ്ഥലത്ത് ആന നിലയുറപ്പിച്ചതായാണു വിവരം. ആനയെ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം തളച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍