എട്ടാം ക്ലാസുകാരിയെ പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ തൃശൂർ പൂമംഗലം അരിപ്പാലം പതിശേരിയിൽ ഫാ. എഡ്വിൻ ഫിഗരസ് കുറ്റക്കാരനായി കണ്ടെത്തിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

എട്ടാം ക്ലാസുകാരിയെ പള്ളിമേടയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ തൃശൂർ പൂമംഗലം അരിപ്പാലം പതിശേരിയിൽ ഫാ. എഡ്വിൻ ഫിഗരസ് കുറ്റക്കാരനായി കണ്ടെത്തിയ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. എന്നാൽ, പ്രതിയെ ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് 20 വർഷം കഠിന തടവായി കുറച്ചു.

എഡ്വിൻ ഫിഗരസിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗരസിനെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേ വിട്ടു. പ്രതികൾ നൽകിയ അപ്പീലിൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ബലാത്സംഗം സ്ത്രീകൾക്കും സമൂഹത്തിനും എതിരായ കുറ്റകൃത്യമാണെന്നും മാന്യമായി ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതാണെന്നും കോടതി വിലയിരുത്തി. എന്നാൽ, കുറ്റത്തിന് ആനുപാതികമായ ശിക്ഷയാണ് നൽകേണ്ടതെന്ന് വിലയിരുത്തിയാണ് ശിക്ഷയിൽ ഇളവു വരുത്തിയിരിക്കുന്നത്.പ്രതി രക്ഷപ്പെട്ടത് രണ്ടാം പ്രതിയുടെ കാറിലാണെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് രണ്ടാം പ്രതിക്ക് അറിവുണ്ടായിരുന്നെന്ന് അനുമാനിക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് വെറുതേ വിട്ടത്.

2015 ജനുവരി 12 മുതൽ മാർച്ച് 28 വരെ പലപ്പോഴായി പെൺകുട്ടിയെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി എഡ്വിൻ ഫിഗരസ് നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ വടക്കേക്കര പോലീസാണ് കേസെടുത്തത്. അന്വേഷണത്തിൻ്റെ തുടക്കത്തിൽ വിദേശത്തേക്കു കടന്ന പ്രതി തിരിച്ചെത്തി പോലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍