വടക്കാഞ്ചേരി: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡി സർക്കാരിൻ്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും വർഗ്ഗീയതക്കുമെതിരെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ വിജയം ഉറപ്പുവരുത്താൻ സി പി ഐ യുടേയും വർഗ്ഗ - ബഹുജന സംഘടനകളുടേയും പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് സി പി ഐ ജില്ലാ അസ്സിസ്റ്റൻ്റ് സെക്രട്ടറി അഡ്വ: ടി. ആർ. രമേഷ്കുമാർ ആവശ്യപ്പെട്ടു.രാഷ്ട്രീയ-സംഘടനാ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങുന്നതിനുമായി സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു കാലത്ത് 10-30 ന് വടക്കാഞ്ചേരി സി പി ഐ മണ്ഡലം കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ സി പി ഐ മണ്ഡലം സെക്രട്ടറി ഇ.എം. സതീശൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വിവിധ പാർട്ടി ഘടകങ്ങൾ സമാഹരിച്ച തെരഞ്ഞെടുപ്പ് ഫണ്ട് അഡ്വ: ടി.ആർ. രമേഷ് കുമാർ ഏറ്റുവാങ്ങി.കെ.കെ.ചന്ദ്രൻ, എം.യു. കബീർ,എം.എ. വേലായുധൻ, ഇ.എൻ. ശശി എന്നിവർ സംസാരിച്ചു. മണ്ഡലം അസ്സിസ്റ്റൻ്റ് സെക്രട്ടറി എ.ആർ. ചന്ദ്രൻ സ്വാഗതവും ലിനി ഷാജി നന്ദിയും രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍