ഡോക്ടർമാർ ഇല്ലാത്തതിനാൽ ഗവ.മെഡിക്കൽ കോളേജിൽ ഗ്യാസ്ട്രോ, യൂറോളജി വിഭാഗത്തിലെത്തുന്ന രോഗികൾ ചികിത്സ കിട്ടാതെ വലയുന്നു. രണ്ടു വർഷമായി രണ്ടു ചികിത്സാവിഭാഗങ്ങളിലും ഓരോ ഡോക്ടർമാർ വീതമാണുള്ളത്.
മധ്യകേരളത്തിൽ സർക്കാർതലത്തിലെ ഏക യൂറോളജി, ഗ്യാസ്ട്രോ ചികിത്സാ കേന്ദ്രമാണ് തൃശ്ശൂർ മെഡിക്കൽ കോളേജ്. തൃശ്ശൂരിനു പുറമേ പാലക്കാട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിലെ രോഗികൾ ചികിത്സയ്ക്കായി എത്തുന്നുണ്ട്. തൃശ്ശൂർ കഴിഞ്ഞാൽ സർക്കാർതലത്തിലെ ഏക ചികിത്സാകേന്ദ്രം കോഴിക്കോട് മെഡിക്കൽകോളേജാണ്. യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ടെങ്കിലും ഗ്യാസ്ട്രോ വിഭാഗത്തിൽ സ്ഥിതി മോശമാണ്. അഞ്ച് തസ്തികകളുണ്ടെങ്കിലും നാലും ഒഴിഞ്ഞുകിടക്കുകയാണ്.
ഡോക്ടർമാരുടെ രാഷ്ട്രീയസ്വാധീനം മൂലമാണ് ഗ്യാസ്ട്രോ, യൂറോളജി വിഭാഗങ്ങളിൽ നിയമനം നടക്കാതിരിക്കുന്നത്. ഒരു വർഷം മുൻപ് നിയമനത്തിനായി ഉത്തരവുവരെ ഇറങ്ങിയെങ്കിലും നിയമനം ലഭിച്ച ഡോക്ടർമാർ തൃശ്ശൂരിലേക്കു വരാൻ താത്‌പര്യമില്ലാത്തതിനാൽ സ്വാധീനമുപയോഗിച്ച് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. മാത്രമല്ല, തൃശ്ശൂർ മെഡിക്കൽ കോളേജിനായി ഇടപെടാനും ആരുമുണ്ടായില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍