കേരള പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയും, മങ്ങാട് ആർ.സി.സി.എൽ.പി.സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു . ബോധവൽക്കരണ പ്രോഗ്രാം എരുമപ്പെട്ടി പോലീസ് സബ്. ഇൻസ്പെക്ടർ കെ.എം.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണ സംഘം ജില്ലാ പ്രസിഡൻ്റ് ഡോക്ടർ. ജോൺസൻ ആളൂർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷാജി തോമസ് മുഖ്യ പ്രഭാഷണം നടത്തുകയും, ഓർമ്മ മരം സ്കൂളിലേയ്ക്കായി നൽകുകയം ചെയ്തു.
വടക്കാഞ്ചേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസ്സർ ഇ.ടി.രാജേഷ് ക്ലാസ്സ് നയിച്ചു. സ്കൂൾ മാനേജർ ഫാ.ഫ്രാൻസീസ് കൂത്തൂർ, പഞ്ചായത്ത് മെമ്പർ മേഗി അലോഷ്യസ് , സ്കൂൾ ഹെഡ്മിസ്ട്രസ് സി.ഡി മിനി, പ്രകൃതിസംരക്ഷണം സംഘം പഞ്ചായത്ത് പ്രസിഡൻ്റ് ബിജു വർഗ്ഗീസ്, ജില്ലാ ട്രഷറർ ശങ്കരനാരായണൻ, സജി ആറ്റത്ര , പി.ജി സുബാഷ് , പി.ടി.എ. പ്രസിണ്ടൻ്റ് സബിത .സി , എം.പി .ടി .എ. പ്രസിണ്ടൻ്റ് ജോയ്സി ജോൺസൻ , ഫസ്റ്റ് . അസ്സി: ടീച്ചർ ഷൈനി ടി.എം, റോബിൻ പതിയാരം, ഏ .വി .ജോണി , ബേബി റാഫേൽ തുടങ്ങിയവർ പ്രസംഗിച്ചു .ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും ,ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വിതരണവും, പ്രതിജ്ഞയും നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpg)

0 അഭിപ്രായങ്ങള്‍