കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു സ്വീകരണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു . കിട്ടയുടെ അനന്തരാവകാശി കുടുംബത്തിലെ മുതിർന്ന അംഗം സുബ്രഹ്മണ്യനെ മാലയിട്ട് ക്ഷേത്രത്തിലേക്ക് അദ്ദേഹം സ്വീകരിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ് അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി. കിട്ടയുടെ കുടുംബാംഗങ്ങളായ ഇരുപതിലേറെ പേരാണ് ഇളനീരഭിഷേകത്തിനുള്ള കരിക്കുമായെത്തിയത്. സ്വീകരണത്തെതുടർന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളും കൃഷ്ണനാട്ടം കലാകാരന്മാരും ഭക്തരും ദേവസ്വം ജീവനക്കാരും ചേർന്ന് നാമജപ ഘോഷയാത്രയായി സംഘത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍