സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പ് വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദൗത്യം മാർച്ച് 13ന് പൂർത്തിയാകുന്ന മുറയ്ക്ക് ലോക്സഭാ തിരഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കുമെന്ന് സൂചന.
സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പ് വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദൗത്യം മാർച്ച് 13ന് പൂർത്തിയാകുന്ന മുറയ്ക്ക് ലോക്സഭാ തിരഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കുമെന്ന് സൂചന.
പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ വരും ആഴ്ചകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സന്ദർശിക്കും. മാർച്ച് 13ന് ജമ്മു കശ്മീർ സന്ദർശനത്തോടെ പര്യടനം പൂർത്തിയാക്കാനാണ് ലക്ഷ്യം. സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പൊലീസ് മേധാവികളുമായി പ്രശ്നബാധിതമേഖലകളും സുരക്ഷാ പ്രശ്നങ്ങളുമടക്കം തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച ചെയ്യും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ലഭ്യത, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം, അതിർത്തികളിലെ ജാഗ്രത തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ലോക്സഭയ്ക്കൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ