തൃശൂരിൽ സർവീസ് നടത്തുന്ന ബസുകളിൽ മാർച്ച് ഒന്ന് മുതൽ ടിക്കറ്റ് നിർബന്ധം.

തൃശൂർ നഗരത്തിൽ നിന്നു സർവീസ് നടത്തുന്ന എല്ലാ ബസുകളിലും മാർച്ച് ഒന്നു മുതൽ നിർബന്ധമായും യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകണമെന്നും ഡ്രൈവറും കണ്ടക്റ്ററും യൂണിഫോം കൃത്യമായും ധരിക്കണമെന്നും ലൈസൻസ് നിർബന്ധമായും കൈവശം വെക്കേണ്ടതാണെന്നും നിർദേശം നൽകാൻ തീരുമാനിച്ചു. 

തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്‍റെ നിർദേശ പ്രകാരം, എസിപി കെ.സുദർശന്‍റെ നേതൃത്വത്തിൽ തൃശൂർ സിറ്റി ട്രാഫിക്ക് എൻഫോഴ്സ്മെന്‍റ് യൂണിറ്റിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. സ്വരാജ് റൗണ്ടിലെ മൂന്ന് ട്രാക്കിൽ ഇടതുവശത്തെ രണ്ടു ട്രാക്കിൽ ബസുകളും വലതുവശത്തെ ഒരു ട്രാക്കിൽ ചെറുവാഹനങ്ങളുമാണ് സഞ്ചരിക്കേണ്ടത്. വേഗ പരിധി 30 കിലോമീറ്ററായി നിശ്ചയിക്കണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.