പി.ഭാസ്കരൻ അനുസ്മരണം സംഘടിപ്പിച്ചു.
വടക്കാഞ്ചേരി: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും കവിയും ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ പി.ഭാസ്കരൻ അന്തരിച്ച് 17 വർഷം പിന്നിടുന്ന ഫെബ്രുവരി 25 ന് വി. ഭാസ്കരൻ അനുസ്മരണം സംഘടിപ്പിച്ചു.
വയലാർ രാമവർമ്മ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി സി പി ഐ ഓഫീസ് ഹാളിൽ ചേർന്ന പരിപാടിയിൽ യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഇ.എം. സതീശൻ അനുസ്മരണ പ്രഭാഷണം നടത്തി.മലയാളത്തിൻ്റെ എത്രയോ തലമുറകളുടെ മനസിൽ അനുഭൂതികൾ സൃഷ്ടിച്ച നവരസ ഭാവങ്ങൾ അലൗകിക ചാരുതയോടെ കവിതകളിലൂടേയും ഗാനങ്ങളിലൂടേയും ചലച്ചിത്രങ്ങളിലൂടേയും ആവിഷ്കരിച്ച സർഗ്ഗധനനാണ് ഭാസ്കരൻ മാഷെന്നും മലയാള ഭാഷ നിലനില്കുവോളം കാലം അനശ്വരനായി അദ്ദേഹം മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കുമെന്നും ഇ.എം. സതീശൻ പറഞ്ഞു.
ജോൺസൺ പോണല്ലൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗായകരായ സൈബുന്നിസ ഖാൻ,പാർവ്വതി മോഹൻ,ശരത് ചിയ്യാരം , ജോസ് മംഗലം തുടങ്ങി നിരവധി പേർ ഭാസ്കര ഗാനങ്ങൾ ആലപിച്ചു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി. പൗലോസ്, സുധീർ ഗോപിനാഥ്,എം.യു. കബീർ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി കൺവീനർ എം.എ. വേലായുധൻ സ്വാഗതവും കെ.പി. തോമസ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ