പോട്ടോരിലും ചെറുതുരുത്തിയിലും റെയിൽവേ മേൽപ്പാലത്തിന് ശിലാസ്ഥാപനം നടത്തി.

ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട  കോലഴി പോട്ടോർ വേലുക്കുട്ടി ഗേറ്റിലും  ചെറുതുരുത്തി ഗേറ്റിലും  റെയിൽവേ മേൽപ്പാലം പണിയുന്നതിന്  ശിലാസ്ഥാപനം നടത്തി. പോട്ടോർ  റെയിൽവേ മേൽപ്പാലത്തിന് 31.38 കോടി രൂപയും  ചെറുതുരുത്തി ഗേറ്റ്  റെയിൽവേ മേൽപ്പാലത്തിന് 30.48 കോടി രൂപയുമാണ്  എസ്റ്റിമേറ്റ് പ്രകാരം വകയിരുത്തിയിരിക്കുന്നതെന്ന്  രമ്യ ഹരിദാസ് എം. പി അറിയിച്ചു.

വടക്കാഞ്ചേരി റയിൽവേ സ്റ്റേഷനിൽ  അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി  5 കോടി ചെലവിൽ  നവീകരണം നടത്തുന്ന പദ്ധതിയിൽ  അപ്പർ ക്ലാസ്സ്‌ വെയ്റ്റിംഗ് റൂം, ലേഡീസ് വെയ്റ്റിംഗ് റൂം, റിട്ടയറിങ് റൂമുകൾ, റിസർവേഷൻ  ഓഫീസ് വിപുലീകരണം, കൂടുതൽ ദൂരത്തേക്ക് പ്ലാറ്റ്ഫോം ഷെൽട്ടർ, ട്രോളി പാത്ത് എന്നിവ കൂടി ഉൾപ്പെടുത്തണമെന്ന്  സ തേൺ റയിൽവേ ജനറൽ മാനേജർക്ക്  നിർദേശം നൽകിയതായി  എം. പി അറിയിച്ചു. കൂടാതെ പുല്ലാനിക്കാട്, വടക്കാഞ്ചേരി -വാഴാനി  ഡാം റോഡ് ഗേറ്റ്, വടക്കാഞ്ചേരി ടൌൺ ഗേറ്റ്  എന്നിവിടങ്ങളിൽ അണ്ടർ പാസ്സ്  നിർമ്മിക്കണമെന്നും  വടക്കാഞ്ചേരി  രണ്ടാം പ്ലാറ്റ്ഫോമിന്റെ സൈഡിലുള്ള  500 കുടുംബങ്ങൾക്ക്  പാളം മുറിച്ച് കടക്കുന്നതിനായി  ഫൂട് ഓവർ ബ്രിഡ്ജ്   സ്ഥാപിക്കണമെന്നും  അമലനഗർ റെയിൽവേ സ്റ്റേഷൻ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും  ജനറൽ മാനേജരുമായുള്ള  യോഗത്തിൽ  ആവശ്യപ്പെട്ടതായി  എം. പി പറഞ്ഞു.

വള്ളത്തോൾ നഗർ റെയിൽവേസ്റ്റേഷൻ  വികസനത്തിന് അനുവദിച്ച 2.60 കോടിയുടെ പദ്ധതി അടിയന്തിരമായി  നിർവഹണം നടത്താൻ നടപടി സ്വീകരിക്കണമെന്നും  തൃശൂർ- ഷൊർണുർ  റൂട്ടിൽ  പുതിയതായി മെമു ട്രെയിൻ സർവീസ് ആരംഭിക്കണമെന്നും  വടക്കാഞ്ചേരി, വള്ളത്തോൾ നഗർ, മുള്ളുർക്കര  സ്റ്റേഷനുകളിൽ  കൂടുതൽ ട്രൈനുകൾക്ക് സ്റ്റോപ്പ്‌  അനുവദിക്കണമെന്നും  മുള്ളുർക്കര, മുളംകുന്നത്ത്കാവ്  സ്റ്റേഷനുകളുടെ  വികസനത്തിനുകൂടി കൂടുതൽ തുക അനുവദിക്കണമെന്നും എം. പി സതേൺ റെയിൽവേ മാനേജറോട്  ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.