കെ.പി.സി.സി ‘സമരാഗ്നി’ യാത്രക്ക് ഇന്ന് തുടക്കം

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന, ‘സമരാഗ്നി’ പ്രക്ഷോഭയാത്ര  കാസര്‍കോട് നിന്ന് ഇന്ന്  ആരംഭിക്കും.  കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനാണ് പ്രക്ഷോഭയാത്ര.  14 ജില്ലകളിലും പര്യടനം നടത്തും. വൈകീട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ‘സമരാഗ്നി’ പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്യും.

 കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല എം എൽ എ , ശശി തരൂര്‍ എം പി , എം.എം ഹസന്‍, കെ.മുരളീധരന്‍ എം പി  തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങൾ  സംഘടിപ്പിക്കും. കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും.  ഫെബ്രുവരി 29ന് ‘സമരാഗ്നി’ പ്രക്ഷോഭയാത്ര തിരുവനന്തപുരത്ത്‌ സമാപിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍