ഇരിങ്ങാലക്കുട രൂപതയിലെ കനകമല മാർതോമ കുരിശുമുടിയിലെ നോമ്പുകാല തീർഥാടനം ഞായറാഴ്‌ച തുടങ്ങും. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.30-ന് കൊട്ടേക്കാട് സെയ്ൻറ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിൽനിന്ന് ദീപശിഖാ പ്രയാണം തുടങ്ങും.
ഫൊറോന വികാരി ഫാ.ജോജു ആളൂർ ദീപശിഖ തെളിയിക്കും. രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ദീപശിഖ ഏറ്റുവാങ്ങി അടിവാരം പള്ളിയിൽ ദീപം തെളിയിക്കുന്നതോടെ നോമ്പുകാല തീർഥാടനത്തിന് തുടക്കമാകും. തുടർന്ന് ദിവ്യബലിയുമുണ്ടാകും. ഏപ്രിൽ ഏഴിന് തീർത്ഥാടനം അവസാനിക്കും. അമ്പത്തേഴു ദിവസമാണ് തീർത്ഥടന കാലം. തീർഥാടകർക്കു നനേർച്ച ഭക്ഷണം നൽകും .
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍