പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു.

പ്രശസ്ത  നർത്തകിയും നൃത്ത അദ്ധ്യാപികയുമായ ഭവാനി ചെല്ലപ്പൻ (98)അന്തരിച്ചു. കോട്ടയം കുമാരനല്ലൂരിലുള്ള മകന്റെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച നടക്കും. 

വലിയ ശിഷ്യസമ്പത്തുള്ള അദ്ധ്യാപികയായിരുന്നു ഭവാനി ചെല്ലപ്പൻ. ഭർത്താവ്  പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പൻ. 1952ൽ കോട്ടയത്ത്‌ ആരംഭിച്ച ഇവരുടെ ‘ഭാരതീയ നൃത്ത കലാലയത്തിൽ’ അനവധി കലാകാരികളാണ് പഠിച്ചിറങ്ങിയത്. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും തിരുവിതാംകൂർ മഹാരാജാവിൽനിന്നടക്കം അനവധി ബഹുമതികളും ഭവാനി ചെല്ലപ്പന്  ലഭിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍