കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.

തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. എടമുട്ടം സ്വദേശി അസ് ലമിനെയാണ് (16) കാണാതായത്ത്‌. തളിക്കുളം ഓർഫനേജിലെ വിദ്യാർഥിയാണ് അസ്‌ലം, ഇരുപതോളം കുട്ടികളടങ്ങുന്ന സംഘമാണ് രാവിലെ എട്ട് മണിയോടെ തമ്പാൻകടവ് ബീച്ചിൽ എത്തിയത്. കടലിൽ അസ്‌ലമും കൂട്ടുകാരൻ  സവാദുമാണ് കുളിക്കാൻ ഇറങ്ങിയത്. 

കുളിക്കുന്നതിനിടെ കടലിൽ മുങ്ങിത്താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ സവാദിനെ രക്ഷപ്പെടുത്തി .അസ്‌ലമിനെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കടലിൽ മുങ്ങിപ്പോവുകയാണ് ഉണ്ടായത്. ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന്  അസ്‌ലമിനായി  തിരച്ചിൽ നടത്തുകയാണ്. സവാദിനെ വലപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍