നിക്ഷേപത്തട്ടിപ്പു കേസ് റദ്ദാക്കണം: ഹൈറിച്ച്' ഉടമകൾ ഹൈക്കോടതിയിൽ

ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ബഡ്‌സ് നിയമത്തിന്റെ വകുപ്പുകളും ഉൾപ്പെടുത്തി റജിസ്റ്റർ ചെയ്തിരിക്കുന്ന നിക്ഷേപത്തട്ടിപ്പു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പീ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. മണി ചെയിൻ ബിസിനസ് "നടത്തുന്നെന്ന് ആരോപിച്ചു തൃശൂർ സെഷൻസ് കോടതിയിൽ വൽസൻ എന്നയാൾ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണു കേസെടുത്തതെന്നു കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ നൽകിയ ഹർജിയിൽ പറയുന്നു. 

ഹർജി നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിക്കും. സാങ്കൽപിക ആരോപണങ്ങളുടെ അടിസ്ഥാനത്തിലും കമ്പനി ചെയ്യുന്ന ബിസിനസിൻ്റെ സ്വഭാവം മനസ്സിലാക്കാതെയുമാണ് പരാതി നൽകിയിരിക്കുന്നത്. ആരോപണങ്ങൾ മുഖവിലയ്ക്കെ ടുത്താൽപോലും ബഡ്‌സ് നിയമത്തിൽ പറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾക്കുള്ള ഇളവിൽ ഉൾപ്പെടും. നിക്ഷേപം സ്വീകരിച്ചെന്ന ആരോപണമുണ്ടെങ്കിലാണു ബഡ്സ് നിയമത്തിന്റെ നിർദിഷ്ട വകുപ്പുകൾ ബാധകമാകുക. വസ്തുതകൾ വളച്ചൊടിച്ച് വ്യക്‌തിവൈരാഗ്യം തീർക്കുകയാണ്. ഹൈറിച്ച് ഓൺലൈൻ ഷോപ്പീ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നും ഹർജിയിൽ അറിയിച്ചു.

ആദ്യം പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീം നിരോധന നിയമത്തിന്റെ വകുപ്പുകൾ പ്രകാരമാണു കേസ് റജിസ്‌റ്റർ ചെയ്തത്. ഇതിനുശേഷമാണു ബഡ്‌സ് നിയമവും ചേർത്ത ത്. നിലവിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ഡി.യും വേട്ടയാടുകയാണെന്നും ഹർജിയിൽ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍