വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് അജിയെ ആക്രമിച്ചത്. മാനന്തവാടി നഗരത്തിലും മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിലും നാട്ടുകാർ വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.
കൂടാതെ, മാനന്തവാടി- കോഴിക്കോട്, മാനന്തവാടി- മൈസൂരു, മാനന്തവാടി- തലശ്ശേരി റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചു. ഇതേതുടർന്ന് വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചത്.തൊഴിലാളികളെ വിളിക്കാൻ പോയ അജിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
അയൽവാസിയായ കണ്ടത്തിൽ ജോമോന്‍റെ വീടിന്‍റെ മതിൽ അജി ചാടി കടന്നു രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പിന്നാലെ മതിൽ തകർത്ത് വന്ന ആന അജിയെ ആക്രമിച്ചു കൊല്ലുകയായിരുന്നു. കർണാടകയിലെ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്. കാട്ടാന ഭീതിയെ തുടർന്ന് മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍