പഴയന്നൂരില്‍ കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ യുമായി മൂന്ന് യുവാക്കള്‍ എക്സെെസിന്‍റെ പിടിയിലായി. ആലുവ കടങ്ങല്ലൂർ സ്വദേശികളായ നിധിൻ ജേക്കബ്, വിഷ്ണു. കെ. ദാസ് , ഷാഫി എന്നിവരാണ് തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്‍റെ പിടിയിലായത്.
എക്‌സൈസ് കമീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ എൻ. സുദർശനകുമാർ, എ.ഇ.ഐ ഗ്രേഡ് സോണി കെ. ദേവസ്സി, സി.ഇ.ഒ വി. എസ്.സുരേഷ് കുമാർ അഫ്സൽ, ഡ്രൈവർ സംഗീത്എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍