സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ്ഫോക് 2024' സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നാടകങ്ങൾക്ക് സ്ഥിരം വേദികൾ ഒരുക്കുമെന്നും തോപ്പിൽ ഭാസിയുടെ പേരിൽ കായംകുളത്ത് നാടകത്തിനായി ഒരു സ്ഥിരം വേദിയുടെ നിർമ്മാണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വരും വർഷത്തിൽ അന്താരാഷ്ട്ര ഫോക് ലോർ ഉത്സവം നടത്തണമെന്നാണ് സർക്കാർ ആഗ്രഹമെന്നും ലോകത്തിന് മുന്നിലേക്ക് കേരളത്തിൻ്റെ കലാരൂപങ്ങളെ എത്തിക്കുകയാണ് സാംസ്കാരികവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ കൂട്ടി ചേർത്തു.
കേരളത്തിൻ്റെ സാംസ്കാരിക മേഖലയിൽ നടക്കുന്ന ഏറ്റവുമധികം ഊർജ്ജം പകരുന്ന കലാ സംഗമമാണ് ഇറ്റ്ഫോക്കെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നാടകോത്സവത്തിൻ്റെ വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരവും സാമൂഹ്യ പ്രവർത്തകയുമായ രോഹിണി മുഖ്യാതിഥിയായി.
സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ, ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ, നാടക പ്രവർത്തകൻ എം.കെ റൈന, കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പി.ആർ പുഷ്പവതി തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍