വടക്കാഞ്ചേരി മണ്ഡലം, മുണ്ടത്തിക്കോട് ഏരിയൽ ബൂത്ത് നമ്പർ15 ലെ പെരിങ്ങണ്ടൂർ പ്രദേശത്തെ ഏറ്റവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ അമ്പാടികുന്നത്ത് ചന്ദ്രനും കുടുംബവുമാണ് ഭാരതീയ ജനത പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ ഷാൾ അണിയിച്ചു കൊണ്ട് ഇവരെ BJP യിലേക്ക് സ്വാഗതം ചെയ്തു. ശ്രീരാമസ്വാമി ക്ഷേത്രം ട്രസ്റ്റ് മെമ്പറും. NSS ഭാരവാഹിയുമാണ് ചന്ദ്രൻ.
മുണ്ടത്തിക്കോട്ടെയും വടക്കാഞ്ചേരിയിലെയും കോൺഗ്രസ് നേതാക്കൾക്കിടയിലെ പടല പിണക്കങ്ങളും, ഗ്രൂപ്പ് പോരും, ചേരിതിരിഞ്ഞുള്ള പ്രവർത്തനങ്ങളുമാണ് പരമ്പരാഗത കോൺഗ്രസ് കുടുംബങ്ങളെ പോലും മാറ്റി ചിന്തിപ്പിക്കുന്നതിൻ്റെ പ്രധാന കാരണം. BJP മണ്ഡലം ട്രഷറർ രാമപ്രസാദ്, കർഷമോർച്ച മണ്ഡലം സെക്രട്ടറി രവികുമാർ കരിപ്പെൽ, മണ്ഡലം കമ്മിറ്റി അംഗം ഭരതൻ, മുണ്ടത്തിക്കോട് ഏരിയ സെക്രട്ടറി സോമൻ ബൂത്ത് പ്രസിഡന്റ് സുജയ്, ജനറൽ സെക്രട്ടറി ശശി കുമാർ, കമ്മിറ്റി അംഗം ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍