എം ശിവശങ്കറിന്റെ നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്നു; ഗുരുതര രോഗാവസ്ഥയെന്ന് ജിപ്മെര്‍ മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്

 സ്വര്‍ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡ‍ിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. നട്ടെല്ലിലാണ് രോഗം. നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന അസുഖമാണ് ഇദ്ദേഹത്തിനെന്നാണ് വിവരം. ഇതേ തുടര്‍ന്ന് സുഷുമ്നാ നാഡിയിൽ മാറ്റങ്ങളുണ്ടാവുന്നുണ്ട്.

 കഴുത്തും നടുവും രോഗബധിതമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എം ശിവശങ്കറിന്റെ ജാമ്യേപക്ഷ പരിഗണിക്കുമ്പോൾ ഈ മെഡിക്കൽ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആന്റ് റിസര്‍ച്ചി (ജിപ്മെര്‍)ലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. 

ശിവശങ്കറിന് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്ന് മെഡിക്കൽ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കഴുത്തും നടുവും വളയ്ക്കരുത്, തെന്നിയും അല്ലാതെയുമുള്ള വീഴ്ചകൾ സംഭവിക്കരുത്, ഭാരം എടുക്കാനോ, ഏറെ നേരം നിൽക്കാനോ പാടില്ലെന്നും റിപ്പോര്‍ട്ടിൽ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍