സർവ്വശുദ്ധി പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് നഗരസഭ ആരംഭിച്ച വിവിധ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയവും പ്രാധാന്യമുള്ളതും ആയിരുന്നു സ്വാപ്പ് ഷോപ്പ് അല്ലെങ്കിൽ കൈമാറ്റ ചന്ത. ഹരിത കർമ്മ സേനയ്ക്ക് വീടുകളിൽ നിന്നും ലഭിക്കുന്ന തുണിത്തരങ്ങളിൽ അധികം കേടുപാടുകൾ ഇല്ലാത്തവ തിരഞ്ഞെടുത്തു അണവിമുക്തമാക്കിയ ശേഷം
പുനരുപയോഗത്തിനായും തുണിസഞ്ചി ചവിട്ടി തുടങ്ങിയവ നിർമ്മിക്കുന്നതിനായും മാറ്റി അധിക വരുമാനം ഉണ്ടാക്കുന്നു. തുണികൾ മാത്രമല്ല അധികം ഉപയോഗിച്ചിട്ടില്ലാത്ത നല്ലയിനം ചെരുപ്പുകൾ ബാഗുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ പാത്രങ്ങൾ തുടങ്ങിയവയും കൈമാറ്റ ചന്തയിൽ കാര്യക്ഷമത ഉറപ്പുവരുത്തിയശേഷം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു.
പുനരുപയോഗം പ്രോത്സാഹിപ്പിച്ച് മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനായി സ്വച്ഛഭാരത് മിഷൻ RRR എന്നപേരിൽ താൽക്കാലിക കൈമാറ്റ ചന്തകൾ ആരംഭിക്കുന്നതിനു മുമ്പേ വടക്കാഞ്ചേരി നഗരസഭയിൽ സ്ഥിരം സംവിധാനമായി ഇങ്ങനെയൊരു സംരംഭം നിലവിലുണ്ട്. കേവലം പാവപ്പെട്ടവർക്ക് കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതിലുപരി മാലിന്യത്തിന്റെ അളവ് കുറച്ച് പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തു ജീവിക്കുന്ന മനുഷ്യന്റെ ഇന്നത്തെ ഉപഭോഗ സംസ്കാരത്തിൽ നിയന്ത്രണം വരുത്തി എല്ലാ വിഭാഗം മനുഷ്യരിലും പ്രകൃതിയോട് ഇണങ്ങിയ പുതിയൊരു ലൈഫ് സ്റ്റൈലിനെ രൂപപ്പെടുത്തുക, അതുവഴി ഹരിത കർമ്മ സേനയ്ക്ക് മെച്ചപ്പെട്ട വരുമാനമാർഗ്ഗം ഉണ്ടാക്കുക എന്ന മഹത്തായ ലക്ഷ്യമാണ് നഗരസഭയ്ക്ക് ഉള്ളത്.
അതിനാൽ തന്നെ വടക്കാഞ്ചേരി നഗരസഭയിലെ ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ വ്യാപാരി വ്യവസായികൾ ഓട്ടോ ടാക്സി തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും സഹകരണത്തോടെ ഈ സംവിധാനത്തെ മുന്നോട്ടു നിലനിർത്തി കൊണ്ടുപോകുവാനുള്ള വടക്കാഞ്ചേരി നഗരസഭയുടെ ശ്രമങ്ങൾക്ക് കരുത്തേകുന്നതാണ് ഇപ്പോൾ കിട്ടിയ ഈ അംഗീകാരം.
കുമ്മായച്ചിറയ്ക്കു സമീപം പ്രവർത്തിക്കുന്ന കൈമാറ്റ ചന്തയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ജിഷ. ഇവിടെ വച്ചാണ് ലഭിക്കുന്ന തുണിത്തരങ്ങൾ അണവിമുക്തമാക്കുന്നതും ഇസ്തിരി ഇടുന്നതും തയ്യൽ പ്രവർത്തനങ്ങൾ നടക്കുന്നതും. ബസ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയുടെ കിയോസ്ക്കിലെ സെയിൽസ് മാനേജ് ചെയ്യുന്ന ആളാണ് വിനോദിനി. ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കൊണ്ടാണ് മാറ്റണ്ട വിജയകരമായി മുന്നോട്ടുനീങ്ങുന്നത്. ഇവർക്ക് പിന്തുണ നൽകുന്ന എല്ലാ ഹരിത കർമ്മ സേന ജീവനക്കാരും ഇതിന്റെ ഘടകമാണ്. ഇതിന്റെ ഭാഗമായിട്ടുള്ള എല്ലാ ഹരിത കർമ്മ സേന ജീവനക്കാർക്കും അഭിനന്ദനങ്ങൾ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍