AIYF തൃശ്ശൂർ ജില്ലാ കമ്മിറ്റി ദേശീയ യുവജന ദിനത്തിൽ സംഘടിപ്പിച്ച വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യയും എന്ന വിഷയത്തെ കുറിച്ച് " വിവേകാനന്ദ സ്മൃതി " സെമിനാർ സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവേകനന്ദ ദർശനങ്ങൾ കാലാതീതമായി യുവതലമുറകൾക്ക് പുതിയ ദിശാബോധം നൽകുന്നതാണ് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.
ദേശീയതയും രാജ്യ സ്നേഹവും ചർച്ചയാകുന്ന ഈ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ് വിവേകാനന്ദന്റെ ജീവിതപാഠങ്ങൾ. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർത്ത് മതം, ആഹാരം, വസ്ത്രം, അഭിപ്രായം തുടങ്ങി എല്ലാത്തിനും കൂച്ചുവിലങ്ങിടുന്ന കാലത്ത് വിവേകാനന ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. തൊഴിലില്ലായ്മ, ജാതി വിവേചനം, ദാരിദ്ര്യം,പട്ടിണി, മതപരമായ അസഹിഷ്ണുത, വർഗീയത എന്നിവയ്ക്കെതിരായുള്ള യുവതലമുറയുടെ രോഷം പ്രകടമാണ്.
ധനികരെ കൂടുതൽ ധനികരും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടരും ആക്കുന്നതാണ് നവ ഉദാരവൽക്കരണ നയങ്ങൾ. ഭക്ഷണ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വലിയ ഭീഷണികളെ നേടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ വൈവിധ്യങ്ങളെ കുറിച്ചും സംസ്കാരത്തെ കുറിച്ചും സംസ്ഥാനങ്ങളെ കുറിച്ചും എല്ലാം പരാമർശിച്ച വിവേകാനന്ദൻ അയോധ്യയെക്കുറിച്ച് എവിടെയും സൂചിപ്പിച്ചിട്ടില്ല എന്ന് സ്വാമി വിശ്വഭദ്രാനന്ദ ചൂണ്ടിക്കാണിച്ചു.
എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ലിനി ഷാജി നന്ദിയും രേഖപ്പെടുത്തി.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാർ, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി സുനിൽ, വി കെ വിനീഷ്,കനിഷ്കൻ വല്ലൂർ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍