കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ ജോയിൻ സെക്രട്ടറി എ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ ജോയിൻ സെക്രട്ടറി എ. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. മേരി ജോസഫ് ആലപിച്ച പ്രാർത്ഥന ഗാനത്തോടെ യോഗം ആരംഭിച്ചു.
പ്രസിഡന്റ് രാജു മാരാത്ത് പതാക ഉയർത്തി. വി എസ് ഗോവിന്ദസ്വാമി സ്വാഗതവും രാജം ടീച്ചർ നന്ദിയും പറഞ്ഞു. മുതിർന്ന പൗരന്മാരെ ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹമ്മദ് കുട്ടി ഹാജി ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം തോമസ് എം മാത്യു, ടി ടി ബേബി, ഡിവിഷൻ കൗൺസിലർ ജമീല ടീച്ചർ, ബ്ലോക്ക് സെക്രട്ടറി പി കെ സജീവൻ ആശംസകൾ നേർന്നു. സ്നേഹ വിരുന്നോടെയാണ് സമ്മേളനം അവസാനിച്ചത്. പുതിയ ഭാരവാഹികൾ ആയി രാജു മാരാത്ത് ( പ്രസിഡന്റ് ) വി എസ് ഗോവിന്ദസ്വാമി ( സെക്രട്ടറി ) സി എൽ പിയുസ് ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ