മാക്സ മീഡിയ വടക്കാഞ്ചേരിയും, തൃശ്ശൂർ ജില്ലാ ചെസ്സ് അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന തല ചെസ്സ് ടൂർണ്ണമെൻ്റിൻ്റെ സമാപന ചടങ്ങും സമ്മാന വിതരണവും വടക്കാഞ്ചേരി ജയശ്രി ഹാളിൽ നടന്നു

 മാക്സ മീഡിയ വടക്കാഞ്ചേരിയും, തൃശ്ശൂർ ജില്ലാ ചെസ്സ് അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന തല ചെസ്സ് ടൂർണ്ണമെൻ്റിൻ്റെ സമാപന ചടങ്ങും സമ്മാന വിതരണവും വടക്കാഞ്ചേരി ജയശ്രി ഹാളിൽ നടന്നു. ചടങ്ങ് വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൻ്റെ മുഖ്യാതിഥിയായി വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ്  പ്രസിഡണ്ട് എൻ എ നസീർ പങ്കെടുത്തു..

   ആക്സിസ് ബാങ്ക് വടക്കാഞ്ചേരി ബ്രാഞ്ച് മേനേജർ എം. ജെ. ജിജിത സ്വാഗതമാശംസിച്ചു. കേഷ് സമ്മാനങ്ങൾ അർഹരായവർക്ക് മുഖ്യ ആർബിറ്റർ റോഷിൻ അനിൽ കുമാർ  വിതരണം ചെയ്തു. ആൺകുട്ടികൾക്കുള്ള അണ്ടർ 10 മത്സരത്തിൽ ഫസ്റ്റ് വിജയിയായി ആരോൺ മൈക്കിൾ.P, രണ്ടാമത്തെ വിജയി യായി ദേവനാരായണൻ കള്ളിയത്ത് മൂന്നാമത്തെ വിജയി യായി ധീരവ് ധക്ഷ്.

 അണ്ടർ 10 പെൺ കുട്ടികളുടെ മത്സരത്തിൽ  ആദ്യ വിജയിയായി ആദിത്രി ആര്യ രണ്ടാമത്തെ വിജയി  സാരംഗി രാകേഷ് മൂന്നാമത്തെ വിജയി സാമൻഗ. സി.എസ്.

 അണ്ടർ 20 ഓപ്പൺ  മത്സരത്തിൽ ആൺകുട്ടികളിൽ ആദ്യ വിജയി ശ്രാവൺ ഷാനോജ് രണ്ടാമത്തെ വിജയി  നോയൽ നികേഷ് മൂന്നാമത്തെ വിജയി മാധവ് മനോജ് പെൺകുട്ടികളുടെ അണ്ടർ 20 ഓപ്പൺ മത്സരത്തിൽ ആദ്യ വിജയി നന്ദന മൂക്കേത്ത് രണ്ടാമത്തെ വിജയി ആൻമരിയ സെബി മൂന്നാമത്തെ വിജയി ജഹനാവി സി.എസ് എന്നിവർ അർഹരായി. പങ്കെടുത്ത എല്ലാവർക്കും മെഡലും , സർട്ടിഫിക്കറ്റും നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.