വടക്കാഞ്ചേരി വാഴാനി റോഡിലെ എങ്കക്കാട്, മാരാത്ത്കുന്ന് റെയിൽവേ ഗേറ്റുകൾക്ക് സമാന്തരമായി മേൽപ്പാലം നിർമ്മിക്കുക; ശക്തമായ ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്.

18 ഉം 19 മണിക്കൂറുകളാണ് പ്രതിദിനം പ്രസ്തുത ഗേറ്റുകൾ അടച്ചിടുന്നത്. അതുകൊണ്ടു തന്നെ എങ്കക്കാട് മാരാത്ത്കുന്ന് നിവാസികൾക്ക് മാത്രമല്ല അങ്ങ് വാഴാനി വരെയുള്ള വലിയൊരു വിഭാഗം ജനങ്ങൾക്കും ആശുപത്രിയിലേക്കും മറ്റും പോകുന്ന രോഗികൾക്കും, വാഴാനി ഡാമിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഏറെ പ്രയാസമാണ് നേരിടുന്നത്.

ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ... കക്ഷി രാഷ്ട്രീയത്തിന് അധീതമായി ഇന്ന് വൈകുംനേരം 7 ന് എങ്കക്കാട് വായനശാലാ ഹാളിൽ ജനകീയ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നു. മുഴുവൻ നാട്ടുകാരും യാത്രികരും യോഗത്തിൽ പങ്കെടുത്ത് തുടർപ്രവർത്തനങ്ങളുടെ ഭാഗമാവുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.