ആര്‍.സിയും മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടില്ലേ? കോടതി കയറേണ്ടി വരും; മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

ആർ.സിയും മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കോടതി കയറേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മോട്ടോർവാഹന വകുപ്പ്. സംസ്ഥാനത്ത് നിലവില്‍ 60 ശതമാനത്തോളം വാഹനങ്ങളില്‍ മൊബൈല്‍ നമ്ബർ കൃത്യമല്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്. ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത് വാഹന ഉടമകള്‍ക്ക് തന്നെയാണ്. നിയമലംഘനം നടന്നാല്‍ അത് അറിയിക്കാൻ കഴിയാതെ പോവുന്നതുമൂലം വാഹന ഉടമകള്‍ കോടതി കയറേണ്ടി വരും. ചിലര്‍ ഫോണ്‍നമ്ബര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബന്ധിപ്പിക്കാത്തതും ചിലരുടെ നമ്ബര്‍ തെറ്റിനല്‍കിയതുമൊക്കെയാണ് പ്രശ്നമായി വരുന്നത്.

എ.ഐ. ക്യാമറകളും ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഇ-ചലാന്‍ മുഖാന്തരം പിഴയുടെ സന്ദേശം ഉടമകള്‍ക്ക് അയക്കാറുണ്ട്. മൊബൈല്‍ നമ്ബറില്ലാതെ വരുമ്ബോള്‍ ഇത് ഉടമക്ക് കിട്ടാതെ പോകുന്നു. മോട്ടോര്‍വാഹനവകുപ്പിന്റെ മറ്റു സേവനങ്ങള്‍ക്കായി പോകുമ്ബോഴായിരിക്കും പിഴചുമത്തിയെന്നത് ഉടമകള്‍ അറിയുന്നത്. പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ഓണ്‍ലൈനായി പിഴയടക്കാൻ കഴിയും. ഈ കാലയളവിന് ശേഷം കേസുകള്‍ക്ക് ഓണ്‍ലൈനായി തീര്‍പ്പുകല്പിക്കുന്ന വെര്‍ച്വല്‍ കോടതിയിലേക്ക് കേസ് മാറ്റും. പിന്നെ കോടതി നടപടികള്‍ക്ക് ശേഷം മാത്രമേ പിഴയടക്കാൻ കഴിയൂ

ഈ കാലയളവില്‍ വാഹനം വില്‍ക്കുക, ഈടുനല്‍കി വായ്പയെടുക്കാന്‍ ശ്രമിക്കുക, കാലാവധികഴിഞ്ഞ് ടെസ്റ്റിന് കൊണ്ടുപോകുക, മോട്ടോര്‍വാഹനവകുപ്പില്‍ മറ്റു സേവനങ്ങള്‍ക്കായി സമീപിക്കുക തുടങ്ങിയ അവസരങ്ങളില്‍ ഉടമ വെട്ടിലാവുന്നത്. ഓണ്‍ലൈനില്‍ പിഴയടയ്ക്കാനുള്ള സമയം കഴിഞ്ഞാല്‍ പിന്നെ കോടതിനടപടി പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ. പഴയ വാഹനങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായുള്ളത്. പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍തന്നെ ഇപ്പോള്‍ നമ്ബര്‍ ബന്ധിപ്പിക്കുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍